Kerala
ജിഷ്ണുവിനറെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ റേഞ്ച് ഐജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല.
ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----