Connect with us

Uae

പുതിയ നിറത്തോടെ മെട്രോ ഫീഡര്‍ ബസുകള്‍ നിരത്തിലിറക്കുമെന്ന് ആര്‍ ടി എ

Published

|

Last Updated

ദുബൈ: ആകര്‍ഷകമായ വര്‍ണ വൈവിധ്യത്തോടെ ദുബൈ മെട്രോ ഫീഡര്‍ ബസുകള്‍ നിരത്തിലിറക്കുമെന്ന് ആര്‍ ടി എ. ദുബൈ മെട്രോയുടെ തനത് വര്‍ണങ്ങള്‍ ഫീഡര്‍ ബസുകളിലും ഒരുക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാസ്‌പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

പ്രധാനമായും ചുവപ്പ് നിറമാണ് ആര്‍ ടി എയുടെ വിവിധ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ പര്‍പ്പിളിലും നീലയിലും പുതുമ തീര്‍ക്കുന്ന ഫീഡര്‍ ബസുകള്‍ ആര്‍ ടി എയുടെ സേവന നിരയില്‍ സ്ഥാനം പിടിക്കും.
ഇത്തരത്തില്‍ 70 ഫീഡര്‍ ബസുകള്‍ക്കു പുതിയ വര്‍ണങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ 186 ഫീഡര്‍ ബസുകളും പുതുക്കിയ ബ്രാന്‍ഡിംഗ് കളറിലേക്ക് മാറുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാസ്‌പോര്‍ട് ഏജന്‍സി മെയിന്റനന്‍സ് ആന്‍ഡ് സര്‍വീസസ് ഡയറക്ടര്‍ അബ്ദുല്ല റാശിദ് അല്‍ മസാമി അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്കും എമിറേറ്റിലെ താമസക്കാര്‍ക്കും സന്തോഷവും സംതൃപ്തിയും നല്‍കുന്നതോടൊപ്പം വിദേശ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ വേളകളില്‍ ഫീഡര്‍ ബസുകളുടെ സേവനം കൂടുതല്‍ ആയാസകരമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനാണ് പുതിയ കളര്‍ കോഡുകള്‍ ഒരുക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

ദുബൈ നഗരത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ലോകോത്തരവും നയനാന്ദവുമാക്കുമായെന്ന പ്രധാനലക്ഷ്യം മുന്‍നിര്‍ത്തിയാണ് നവീകരണ നടപടികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest