Kerala
നോട്ട് ക്ഷാമമുണ്ടെങ്കില്‍ ഫുട്‌ബോള്‍ മത്സരത്തിന് തിരക്കുണ്ടായതെങ്ങനെയെന്ന് കുമ്മനം

തിരുവനന്തപുരം: നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഇത്രയധികം തിരക്ക് കൊച്ചിയില്‍ ഉണ്ടായതെങ്ങനെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം നോട്ടു ക്ഷാമമാണെന്ന് വരുത്താനാണ് ശ്രമമെന്നും കുമ്മനം പറഞ്ഞു. മുടങ്ങിയ റേഷന്‍ പുനഃസ്ഥാപിക്കുക, പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എംഎം മണി രാജിവെക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുമ്മനത്തിന്റെ ഉപവാസം.
---- facebook comment plugin here -----