Connect with us

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ വാനിനു പിന്നില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published

|

Last Updated

ചാലക്കുടി: ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ സ്‌കൂള്‍ വാനിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു. മാള വിജയഗിരി പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ്.

ഇടിയുടെ ആഘാതത്തില്‍ വാന്‍ മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍ക്കും ഗുരുതര പരിക്കുകളില്ല.

---- facebook comment plugin here -----

Latest