Connect with us

Palakkad

സംസ്ഥാന ശാസ്‌ത്രോത്സവം: കണ്ണൂര്‍ മുന്നില്‍; മലപ്പുറം രണ്ടാം സ്ഥാനത്ത്

Published

|

Last Updated

ശാസ്ത്ര മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

ശാസ്ത്ര മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

ഷൊര്‍ണ്ണൂര്‍: സംസ്ഥാനശാസ്‌ത്രോത്സവത്തിന്റെ ആദ്യ ദിനം സാമൂഹ്യശാസ്ത്രമത്സര വിഭാഗത്തില്‍ 76 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍. 69 പോയിന്റ് കരസ്ഥമാക്കിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 60 പോയിന്റുമായി തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ തൊട്ടുപിറകിലുണ്ട്.

ഗണിതശാസ്ത്രമേളയില്‍ 157 പോയിന്റുമായി മലപ്പുറമാണ് ഒന്നാമത്. 155 പോയിന്റുമായി കണ്ണൂരും കോഴിക്കോടും തൊട്ടുപിറകിലുണ്ട്. 151 പോയിന്റുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. സാമൂഹ്യശാസ്ത്ര മത്സരത്തില്‍ 67 പോയിന്റ് നേടി തൃശൂര്‍ മുന്നേറ്റം തുടങ്ങി. 54പോയിന്റ് കരസ്ഥമാക്കിയ മലപ്പുറവും കോഴിക്കോടുമാണ് തൊട്ടുപിറകില്‍. 52 പോയിന്റുമായി കാസര്‍കോട് തൊട്ടുപിറകിലുണ്ട്
പ്രവര്‍ത്തി പരിചയമേളയില്‍ 11731 പോയിന്റ് നേടി മലപ്പുറമാണ് മുന്നില്‍. 11299 പോയിന്റ് നേടി തൃശൂരും 11223 പോയിന്റുമായി കോഴിക്കോടും ഒന്നും രണ്ടും സ്ഥാനത്തുണ്ട്.
ശാസ്ത്രമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥ് നിര്‍വഹിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ പി കെ ശശി എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ വി ടി ബല്‍റാം, എന്‍ ഷംസുദ്ദീന്‍, ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വിമല, എം ആര്‍ മുരളി, വി കെ ശ്രീകണ്ഠന്‍, കെ ശ്രീനിവാസ, കെ പി നൗഫല്‍ സംമ്പന്ധിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ്.
സ്വാഗതവും അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഭാരത്പന്തല്‍ വര്‍ക്‌സ് ഉടമ പടപ്പിനെ വിദ്യാഭ്യാസ മന്ത്രി പൊന്നാട അണിയിച്ചു.

Latest