Connect with us

Kerala

തലശേരി ബാങ്കില്‍ പണം മാറാനാകാതെ ആത്മഹത്യ; ആലപ്പുഴയില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

Published

|

Last Updated

കണ്ണൂര്‍: പണം നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയ ആള്‍ തലശ്ശേരി സ്‌റ്റേറ്റ് ബാങ്കിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പിണറായി സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് ആത്മഹത്യ ചെയ്തത്. നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം ബാങ്ക് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നോട്ട് അസാധുവാക്കുന്നതിന് മുമ്പ് പിന്‍വലിച്ച പണമാണ് നിക്ഷേപിക്കാന്‍ കൊണ്ടുവന്നത്.

പിണറായി കെഎസ്ഇബി സബ് സ്‌റ്റേഷനിലെ ഓവര്‍സിയറാണ് ഉണ്ണികൃഷ്ണന്‍. അഞ്ചര ലക്ഷം രൂപയാണ് ഇയാള്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. ബാങ്ക് പ്രവര്‍ത്തിക്കുന്ന രണ്ടാം നിലയില്‍ നിന്നും മൂന്നാം നിലയിലേക്ക് കയറിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ഇയാള്‍ താഴേക്ക് ചാടിയത്. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആലപ്പുഴയില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറാനെത്തി ബാങ്കിലെ നീണ്ട ക്യൂവില്‍ നിന്നയാളാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹരിപ്പാട് ഡാണാപ്പടി എസ്ബിടി ബ്രാഞ്ചിലാണ് സംഭവം. ഇവിടെ ക്യൂവില്‍ നിന്ന കുമാരപുരം സ്വദേശി കാര്‍ത്തികേയനാണ്(77) കുഴഞ്ഞുവീണു മരിച്ചത്.

---- facebook comment plugin here -----

Latest