Connect with us

International

മൊസൂളില്‍ ഇസില്‍ വേട്ട ഊര്‍ജിതം; ബഗ്ദാദിയുടെ വീട് വളഞ്ഞെന്ന്

Published

|

Last Updated

മൊസൂളില്‍ നിന്ന് പലായനം ചെയ്യുന്ന കുട്ടി

മൊസൂളില്‍ നിന്ന് പലായനം ചെയ്യുന്ന കുട്ടി

മൊസൂള്‍: ഇസില്‍ തീവ്രവാദികളില്‍ നിന്ന് ഇറാഖിനെ മുക്തമാക്കാനായി നടക്കുന്ന സഖ്യസേനാ മുന്നേറ്റം ഏറെക്കുറെ പൂര്‍ത്തിയായി. ഇസില്‍ മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വീട് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഇറാഖിലെ ഇസില്‍ ശക്തി പ്രദേശമായ മൊസൂളിലെ നഗരങ്ങളെല്ലാം ഇറാഖ്, കുര്‍ദ് സേനകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കിഴക്കന്‍ മൊസൂളിലെ ഇസില്‍ ശക്തി പ്രദേശത്ത് കനത്ത ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ വീടുകള്‍ കയറിയിറങ്ങി ഇസില്‍ തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇസിലിന്റെ സ്വാധീനത്തില്‍ നിന്ന് മൊസൂളിലെ ഗ്രാമങ്ങള്‍ പലതും ഇറാഖ് സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. പല ഗ്രാമങ്ങളിലും ഇറാഖ് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഒളിഞ്ഞുകഴിയുന്ന ഇസില്‍ തീവ്രവാദികളോട് കീഴടങ്ങാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ കീഴടങ്ങല്‍, അല്ലെങ്കില്‍ മരണം എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇസില്‍ അംഗങ്ങളോട് പറഞ്ഞിരുന്നു.
മൊസൂള്‍ ഓപറേഷന്‍ വിജയത്തിലേക്ക് കുതിക്കുന്നതിനിടെ, ഗുരുതരമായ മനുഷ്യാവകാശ ലംഘനടങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. മൊസൂളിലെ 12 ലക്ഷം ജനങ്ങള്‍ കടുത്ത ദുരന്തത്തിലാണെന്നും ഏറ്റുമുട്ടലിനിടെ പതിനായിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായെന്നും അവര്‍ പറഞ്ഞു.

Latest