Connect with us

National

പാക്ക് പിടിയിലുള്ള സൈനികനെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം; എല്ലാ മാര്‍ങ്ങളും സ്വീകരിക്കുമെന്ന് രാജ്‌നാഥ്‌സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടുന്നതിനുള്ള തീവ്രശ്രമം ഇന്ത്യ തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്. സൈനികനെ വിട്ടുകിട്ടുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. നയതന്ത്രതലത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ ഇന്ത്യ തുടങ്ങിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടക്കം സൈനികനെ വിട്ടുകിട്ടുന്നതിനുള്ള കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി.
37 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ 22 കാരന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണ് പാക് സൈന്യത്തിന്റെ പിടിയിലുള്ളത്. മഹാരാഷ്ട്രാ സ്വദേശിയാണ് ചൗഹാന്‍. നിയന്ത്രണ രേഖയിലെ പതിവ് പരിശോധനയ്ക്കിടയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണ് സൈനികന്‍ എന്നാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്ന വിശദീകരണം. അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും ഇരുരാജ്യങ്ങളുടെ ഭാഗത്തുനിന്നും ഇത് ഉണ്ടാകാറുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിനായി അതിര്‍ത്തി കടന്ന് എത്തിയതാണ് സൈനികന്‍ എന്ന വാദമാണ് പാക് സൈന്യത്തിന്റേത്.

 

Latest