Kerala
കെ ബാബുവിനെതിരായ നടപടി പകപോക്കലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണം മാറിയെന്ന കരുതി ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ല. കേസ് നേരിടാന്‍ ബാബുവിന് നിയമപരമായ തുടര്‍ നടപടി നോക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വിജിലന്‍സ് നടപടികളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----