Kerala
ഭരണവീഴ്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമമെന്ന് കുമ്മനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണവീഴിചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മന്ത്രിമാര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഓണപ്പരീക്ഷ എത്തിയിട്ടും സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിക്കാനായിട്ടില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഇപ്പോള്‍ നിസ്സഹായാവസ്ഥയിലാണ്. ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനാണ് പുതിയ വിവാദങ്ങള്‍.
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര പൊതുറോഡുകളില്‍ വേണ്ടെന്ന് പറയുന്ന കോടിയേരിക്ക് നബിദിനറാലിയും പെസഹ ദിനത്തിലെ ജാഥകളും വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോ എന്ന് കുമ്മനം ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ശ്രീനാരായണ ഗുരു ജയന്തിയും ചട്ടമ്പി സ്വാമി ജയന്തിയും എല്ലാം ആചരിക്കുന്നത് ബിജെപിയുടെ സ്വാധീനം മൂലമാണെന്നും കുമ്മനം പറഞ്ഞു.
---- facebook comment plugin here -----