Gulf
സമൂഹത്തിന്റെ ശാക്തീകരണം സ്ത്രീകളിലൂടെ: ശൈഖ് മുഹമ്മദ്
ദുബൈ: ഇന്ന് യു എ ഇ വനിതാദിനം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രാജ്യത്തെ വനിതകളെ പ്രശംസിച്ചു. രാജ്യത്തിന്റെ പുരോഗതിയില്‍ വനിതകള്‍ക്കുള്ള പങ്കിനെ കുറിച്ചും മികച്ച തലമുറയെ വാര്‍ത്തെടുക്കല്‍, രക്തസാക്ഷികളുടെ മാതാവ് എന്നിങ്ങനെ രാജ്യത്തിന്റെ പ്രൗഢിയുടെ ഭാഗഭാക്കാകാന്‍ രാജ്യത്തെ വനിതകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
“”വനിതകളെ ശാക്തീകരിക്കുക മാത്രമല്ല ഞങ്ങളുടെ ഉദ്യമം. സ്ത്രീകളിലൂടെ ഒരു ജനതയെ തന്നെ ശാക്തീകരിക്കുകയാണ്”” അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ യു എ ഇ വനിതാ ദിനത്തോടനുബന്ധിച്ച് കുറിച്ചു.
---- facebook comment plugin here -----