Ongoing News
തിരുവനന്തപുരത്ത് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്
കൊല്ലം: ആറ്റിങ്ങലിനു സമീപം നാവായിക്കുളം 28ആം മൈലില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപടകടത്തില്‍ പെട്ടത്. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
---- facebook comment plugin here -----