Kerala
സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലെന്ന് വിഎസ്
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് വിഎസ് അച്യുതാനന്ദന്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരിയായ വിധത്തിലാണ്. സര്‍ക്കാറിന്റെ രണ്ടാഴ്ചത്തെ പ്രവര്‍ത്തനം ഇതിന് തെളിവാണെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ മികച്ച തുടക്കമാണെന്നും വിഎസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റി. ഇത് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാരെന്നും വിഎസ് പറഞ്ഞു.
---- facebook comment plugin here -----