Connect with us

Ongoing News

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായേക്കും

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ നീക്കം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് ദ്രാവിഡിന്റെ പേര് നിര്‍ദേശിച്ചത്. ഇക്കാര്യം ദ്രാവിഡിനോട് ആവശ്യപ്പെട്ടതായും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കാനുള്ളതിനാലാണ് ദ്രാവിഡിനെ കോച്ചാക്കാന്‍ നീക്കം നടത്തുന്നത്. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷിക്കുന്നത്.

Latest