Connect with us

Gulf

ഇത്തിസലാത്ത്; സ്വാലിഹ് അബ്ദുല്ല അല്‍ അബ്ദൂലി സി ഇ ഒ

Published

|

Last Updated

അബുദാബി: ഇത്തിസലാത്ത് ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്വാലിഹ് അബ്ദുല്ല അല്‍ അബ്ദൂലിയെ നിയമിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന എമിറേറ്റ്‌സ് ടെലി കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പുതിയ സി ഇ ഒയെ നിയമിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളയാളാണ് അബ്ദൂലി.
ഈജിപ്തില്‍ ഇത്തിസലാത്ത് സ്ഥാപിക്കുന്നതിലും അവിടുത്തെ വികസനത്തിനും വിപ്ലവകരമായ മാറ്റത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം. ഈജിപ്തില്‍ ടെലികോം മേഖലയില്‍ ഇത്തിസലാത്തിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതും അബ്ദൂലിയാണ്. പുതിയ നിയമനം ഇത്തിസലാത്തിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കും.
ഈജിപ്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ശേഷം 2012ല്‍ യു എ ഇ ഇത്തിസലാത്തിന്റെ സി ഇ ഒയായി തിരിച്ചെത്തിയ അബ്ദൂലി, കമ്പനിയുടെ സാമ്പത്തിക, അടിസ്ഥാന സൗകര്യ, വിപണന, സാങ്കേതിക മേഖലകളില്‍ കഴിവ് തെളിയിച്ചു. 2015ല്‍ ഫോര്‍ബ്‌സ് മാഗസിന്‍ പശ്ചിമേഷ്യയില്‍ ഏറ്റവും ശക്തരായ 50 പേരില്‍ രണ്ടാമനായി അബ്ദൂലിയെ തിരഞ്ഞെടുത്തു. കൊളറാഡോ സര്‍വകലാശാലയില്‍നിന്നും ആദ്യമായി ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ക്യു സി പൂര്‍ത്തിയാക്കിയ ശേഷം 1992ല്‍ അവിടുന്ന് ബാച്ചിലര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗും പൂര്‍ത്തിയാക്കി.
ഇത്തിസലാത്ത് ഗ്രൂപ്പ് സി ഇ ഒ സ്ഥാനത്തിന് പുറമെ ഡയറക്ടര്‍ ബോര്‍ഡ് ഡെപ്യൂട്ടി ചെര്‍മാന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാന്‍, ഇത്തിസലാത്ത് സേവനങ്ങള്‍ നല്‍കുന്ന ഹോള്‍ഡിംഗ് ഗ്രൂപ്പായ “തുറയ്യ” ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Latest