Connect with us

Gulf

യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ പെയ്തു

Published

|

Last Updated

അബുദാബി: രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. ഉച്ചയോടുകൂടി അബുദാബി, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നിവിടങ്ങളിലും ദുബൈയുടെ ചില ഭാഗങ്ങളിലുമാണ് മഴ പെയ്തത്. തെക്ക്-പടിഞ്ഞാറന്‍ ന്യൂന മര്‍ദമാണ് മഴക്ക് കാരണം. ബുധനാഴ്ച വരെ യു എ ഇയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ മഴ ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി ഖലീഫ സിറ്റി, മുസഫ്ഫ, മുറൂര്‍ റോഡ്, എയര്‍പോര്‍ട് റോഡ് എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് ഒന്നിനാണ് മഴ ലഭിച്ചത്.
അല്‍ ഐനിന്റെ വിവിധയിടങ്ങളിലും സമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതലേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ നഗരത്തിലും മറ്റിടങ്ങളിലും മഴ പെയ്തു. നേരിയ തോതില്‍ തുടങ്ങിയ മഴയില്‍ റോഡുകളിലും മറ്റും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ടു. കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ മലനിരകളിലെ വാദികളുടെ സമീപത്തുകൂടി വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest