National
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ കോടതിയലക്ഷ്യം: സുപ്രീംകോടതി വാദം കേട്ടില്ല
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കോടതിലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയാറായില്ല. ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്തഗിയുടെ അനുമതി നേടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ജെഎന്‍യു വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്എആര്‍ ഗിലാനി എന്നിവര്‍ക്കെതിരെ കോടതിലക്ഷ്യ നടപടിയെടുക്കണം എന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
---- facebook comment plugin here -----