National
എസ്എആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് എസ്എആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ഗീലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഫെബ്രുവരി 10 ഡല്‍ഹി പ്രസ് ക്ലബിലാണ് അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചത്.
അനുസ്മരണ ചടങ്ങിനിടെ ഒരു വിഭാഗം ആളുകള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതായാണ് ആരോപണം. ഗീലാനിയുടെ ഇ-മെയിലില്‍ നിന്നാണ് പരിപാടിക്ക് ഹാള്‍ ബുക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഗീലാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
---- facebook comment plugin here -----