Ongoing News
നാടകം പോലെ നാടകീയം മികച്ച നടി
		
      																					
              
              
            നാടകം പോലെ നാടകീയമായിരുന്നു മികച്ച നടിയുടെ ഫലപ്രഖ്യാപനം. മീശ എന്ന നാടകത്തില്‍ കപ്യാരുടെ വേഷത്തിലെത്തിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്ച് എസ് എസിലെ അനുഷ്‌കയെയാണ് മികച്ച നടിയായി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തില്‍ ആദ്യം ഇതേ നാടകത്തില്‍ കത്രീനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നാണറിയിച്ചത്. ഇതോടെ കത്രീനയായി അഭിനയിച്ച മെഫ്‌ലിന്‍ എന്ന കൊച്ചുമിടുക്കിയെ കൂട്ടുകാര്‍ അഭിനന്ദനംകൊണ്ട് മൂടി. എന്നാല്‍ ഉടന്‍ തന്നെ കത്രീനയെന്ന കഥാപാത്രമല്ല കപ്യാരെന്ന കഥാപാത്രമാണ് മികച്ച നടിയെന്ന് തിരുത്തുവന്നു. അപ്പോള്‍ അനുഷ്‌കയെ അഭിനന്ദിക്കാന്‍ ആദ്യം ഓടിയെത്തിയത് മെഫ്‌ലിനായിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

