Connect with us

Gulf

ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ കുപ്പത്തൊട്ടികള്‍; ഒപ്പം വൈ ഫൈയും

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുമെന്ന് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ ബീഹ വ്യക്തമാക്കി. ഇവയില്‍ വൈഫൈ സൗകര്യം ഉണ്ടായിരിക്കും. 40 ചതുരശ്രമീറ്ററില്‍ ഇതില്‍ നിന്ന് വൈ ഫൈ സിഗ്‌നലുകള്‍ ലഭ്യമാകും. കുപ്പത്തൊട്ടി നിറയുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം എത്തുന്ന സംവിധാനവും ഉണ്ടായിരിക്കും. പരിസ്ഥിതി സൗഹൃദ കുപ്പത്തൊട്ടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹുസ്‌നി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി സിറ്റി, അല്‍ കസബ ഭാഗങ്ങളിലാണ് കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുക. ഏതാണ്ട് രണ്ടായിരം കുപ്പത്തൊട്ടികള്‍ക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്ക് നഗരങ്ങളില്‍ കുപ്പത്തൊട്ടികളുണ്ട്. സ്മാര്‍ട് ടെക്‌നോളജി വ്യാപകമാക്കണമെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമനുസരിച്ചാണ് ഇത്തരം നൂതന ആശയങ്ങളെന്ന് മുഹമ്മദ് ഹുസ്‌നി വ്യക്തമാക്കി.

---- facebook comment plugin here -----

Latest