National
പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി

ന്യൂഡല്‍ഹി: ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ എന്‍ഐഎ സംഘം നടത്തിയ തിരച്ചിലില്‍ ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി. വ്യോമകേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നാണ് വയര്‍ലെസ് സെറ്റ് ലഭിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു.
അതിനിടെ, ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഡിവൈഎസ്പി സല്‍വീന്ദര്‍ സിംഗിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്തു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് സല്‍വീന്ദറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. സല്‍വീന്ദറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ പാഞ്ച് പീര്‍ ദര്‍ഗയുടെ മേല്‍നോട്ടക്കാരന്‍ സോമരാജിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. സോമരാജിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.