Kozhikode
പ്രബോധകര്‍ ത്യാഗത്തിന് തയ്യാറാകണം: കാന്തപുരം
കോഴിക്കോട്: മതപ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ത്യാഗത്തിന് തയ്യാറാകണമെന്ന് അഖിലേന്ത്യാസുന്നി ജംഇയ്യ്തുല് ഉലമജനറല് സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് . ഇസ്ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഓര്‍ഗനൈസര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി. പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, ശൗഖത്ത് ബുഖാരി നഈമി (കാശ്മീര്‍), നൗഷാദ് സഖാഫി (മഹാരാഷ്ട്ര), മുജീബ് നഈമി (രാജസ്ഥാന്), സിദ്ദീഖ് നൂറാനി (മദ്ധ്യപ്രദേശ്), സുഹൈല്‍ നൂറാനി (പശ്ചിമ ബംഗാള്‍), അമീന് ഹസന് സഖാഫി (ഡല്‍ഹി), എന്‍ജിനീയര്‍ അബ്ദുര്‍റഊഫ് സാഹിബ് (കര്‍ണാടക), ഇസ്മാഈല്‍ ഹസ്റത്ത് (തമിഴ്നാട്), കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, യൂസുഫ് മിസ്ബാഹി സംസാരിച്ചു. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം സ്വാഗതവും അബ്ദുല്‍കരീം കാരാത്തോട് നന്ദിയും പറഞ്ഞു.