Kerala
വെള്ളാപ്പള്ളിക്കൊപ്പം പോയ രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് പി പി തങ്കച്ചന്‍

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന് വേണ്ടി ജാമ്യ ഹരജി നല്‍കിയ ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇക്കാര്യത്തില്‍ മറ്റു ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപസിസി അധ്യക്ഷന്‍ വി എം സുധീരനും ഇന്നലെ രാജന്‍ ബാബുവിനെതിരെ രംഗത്ത് വന്നിരുന്നു. രാജന്‍ ബാബു യുഡിഎഫിന്റെ ഭാഗമാണെങ്കില്‍ യുഡിഎഫിന്റെ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----