Gulf
മസ്ജിദുല്‍ ഹറാമിലെ മുഅദ്ദിന് മരണപ്പെട്ടു
മക്ക. ദീര്‍ഘകാലം മസ്ജിദുല്‍ ഹറാമില്‍ മുഅദ്ദിനായി സേവനമനുഷ്ടിച്ചു വന്നിരുന്ന ശൈഖ് മുഹമ്മദ് സിറാജ് മഅറൂഫ് വെള്ളിയാഴ്ച വൈകുന്നേരം അന്തരിച്ചു. അല്‍നൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച സുബ്ഹിനിസ്കാരത്തിനു ശേഷം അദ്ദേഹത്തിന്റെ ജനാസ നിസ്കരിച്ചു ജന്നത്തുല്‍ മുഅല്ലയില്‍ മറവു ചെയ്തു.
ഹിജ്റ വര്‍ഷം 1403 ല്‍ മസ്ജിദുല്‍ ഹറാമില്‍ മുഅദ്ദിനായി വന്ന ശൈഖ് മുഹമ്മദ് സിറാജ് നീണ്ട 33 വര്‍ഷക്കാലം അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ മുഅദ്ദിനായി സേവനം ചെയ്തു.
---- facebook comment plugin here -----