Ongoing News
ആപ്പിള്‍ ഐഫോണ്‍ സിക്സ് എസ്, എസ് പ്ലസ് വില കുറച്ചു
മുംബൈ: ആപ്പിള്‍ ഐഫോണുകളിലെ ഏറ്റവും പുതിയ മോഡലുകളായ സിക്സ് എസ്, സിക്സ് എസ് പ്ലസ് എന്നിവയുടെ വിലകുറച്ചു. 16 ശതമാനത്തോളമാണ് ഫോണുകള്‍ പുറത്തിറങ്ങി രണ്ട് മാസത്തിനകം വെട്ടിക്കുറച്ചത്. ആദ്യമായാണ് ഇത്രയും ചുരുങ്ങിയ കാലത്തിനിടയില്‍ ആപ്പിള്‍ ഫോണുകളുടെ വില കുറയ്ക്കുന്നത്.
ഐ ഫോണ്‍ സിക്സ് എസ് 16 ജിബി മോഡലിന്റെ വില 62000 രൂപയില്‍ നിന്ന് 52000-55000 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതുപോലെ ഐ ഫോണിന്റെ എല്ലാ മോഡലുകളുടേയും വില കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐ ഫോണ്‍ സിക്സിന്റെ വിലയും സിക്സ് എസ് പ്ലസ് വിലയും തമ്മില്‍ ഇപ്പോള്‍ വലിയ മാറ്റമില്ല. വില അധികമാണെന്ന് ഫോണുകള്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പരാതിയുയര്‍ന്നിരുന്നു. പ്രതീക്ഷിച്ച വില്‍പ്പന നടക്കാതെയായതോടെയാണ് ആപ്പിള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്.
---- facebook comment plugin here -----