Kerala
ജേക്കബ് തോമസ് സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ മന്ത്രി മഞ്ഞളാംകുഴി അലിയുടെ രൂക്ഷ വിമര്‍ശം. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിരുന്നേനെയെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായത്‌കൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും സര്‍വീസിലുള്ളത്. എല്ലാവരും സര്‍ക്കാര്‍ ജേക്കബ് തോമസിനെ വേട്ടയാടുന്നെന്നാണ് പറയുന്നത്. എന്നാല്‍ അദ്ദേഹം സര്‍ക്കാരിനെയാണ് വേട്ടയാടുന്നതെന്നും മന്ത്രി പറഞ്ഞു.







