Connect with us

Wayanad

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ തലത്തിലും താലൂക്ക് തലത്തിലും വിജയിച്ച സ്‌കൂളുകളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് സര്‍ട്ടിഫിക്കറ്റ് കൂടാതെ 2500 രൂപയും രണ്ടാം സ്ഥാനം നേടിയ സ്‌കൂളിന് 2000 രൂപയും ക്യാഷ് അവാര്‍ഡും നല്‍കി. ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് ജനുവരി ആദ്യവാരം നടക്കുന്നസംസ്ഥാന തല മത്സരത്തില്‍ അവസരം ഉണ്ടായിരിക്കും.
വിജയികള്‍ക്ക് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ്.ക്വിസ് മത്സരത്തില്‍ വി.എച്ച്.എസ്.എസ്. മീനങ്ങാടിയിലെ പോള്‍ മാത്യൂസ്,എസ്. അഭിഷേക് രാജ്,നൃത്യ ബി. ജോണ്‍സണ്‍ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്. മൂലങ്കാവിലെ ആതിര അജ്‌നാസ്, ആശിഷ് എന്നിവര്‍ രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് പനമരത്തിലെ അപര്‍ണ്ണ,ശ്രീരാഗ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അഡ്വക്കറ്റുമാരായ സുരേഷ് ബാബു,എ.പി. മുസ്തഫ, പ്രസന്ന , ടി.എല്‍.എസ്.എ. സെക്രട്ടറി സുജാത എന്നിവര്‍ പങ്കെടുത്തു.

Latest