Kozhikode
പൊലീസ് വിശ്രമകേന്ദ്രം റൂറല്‍ എസ് പി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, റിസര്‍വ്വ് ബറ്റാലിയനില്‍ നിന്നുമുള്‍പ്പെടെ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെടുന്ന പോലീസ് വിഭാഗങ്ങള്‍ക്ക് പേരാമ്പ്ര സ്റ്റേഷനില്‍ അനുഭവപ്പെട്ടിരുന്ന താമസ അസൗകര്യത്തിന് പരിഹാരമാകുന്നു. സി.ഐ. ഓഫീസിന് മുകളില്‍ നിര്‍മ്മിച്ച വിശാലമായ വിശ്രമ കേന്ദ്രം പ്രവര്‍ത്തന സജജമായതോടെയാണ് ഏറെക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന് പരിഹാരമായത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് പി.എച്ച്. അശ്റഫ് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നാദാപുരം ഡിവൈഎസ്പി എം.പി. പ്രേംദാസ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എസ്.ഐ. ജീവന് ജോര്‍ജ്, പെരുവണ്ണാമൂഴി എസ്.ഐ. പ്രജീഷ്, കൂരാച്ചുണ്ട് എസ്ഐ നൗഷാദ്, അഡീഷണല്‍ എസ്.ഐ. ജെറാര്‍ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----