National
ചൊവ്വാഴ്ച്ച ബാര്‍ബര്‍ ഷോപ്പ് തുറന്നതിന് ബജറംഗദള്‍ അക്രമം
മംഗലാപുരം: മുസ്ലിം യുവാവ് ചൊവ്വാഴ്ച്ച ബാര്‍ബര്‍ ഷോപ്പ് തുറന്നുവെന്നാരോപിച്ച് മംഗലാപുരത്ത് ബജറംഗദള്‍ അക്രമം. ചൊവ്വാഴ്ച്ച ഹിന്ദുക്കള്‍ക്ക് മുടിവെട്ടുന്നത് നിഷിദ്ധമായതിനാലാണ് അന്ന് കട തുറന്ന സല്‍മാന്‍ എന്ന യുവാവിനെ അക്രമിച്ചത്. തങ്ങളുടെ കല്‍പന നിരസിച്ചതിനാണ് സല്‍മാനെ അക്രമിച്ചതെന്ന് ബജറംഗദള്‍ നേതാവ് രവി ബല്യ പറഞ്ഞു.
സല്‍മാന്റെ കട അക്രമിച്ചതോടെ മറുവിഭാഗവും സംഘടിച്ച് രംഗത്തെത്തിയതോടെ പ്രദേശത്ത് കലാപ ഭൂമിയായി. അക്രമത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു. പ്രദേശത്ത് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.







