Connect with us

International

ബോട്ട് പൊട്ടിത്തെറിച്ചു; മാലിദ്വീപ് പ്രസിഡന്റ് തലനാരിഴക്ക് രക്ഷപ്പെട്ടു

Published

|

Last Updated

മാലി/ന്യൂഡല്‍ഹി: സ്പീഡ് ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അബ്ദുല്‍ ഖയ്യൂമും ഭാര്യ ഫാത്തിമത്ത് ഇബ്‌റാഹീമും തലനാരിഴക്ക് രക്ഷപ്പെട്ടു. വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങിയെത്തിയ ഇരുവരും വിമാനത്താവളത്തില്‍ നിന്ന് മാലിയിലേക്ക് ബോട്ട് മാര്‍ഗം സഞ്ചരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ പ്രസിഡന്റിനെയും കുടുംബത്തേയും പിന്നാലെയുണ്ടായിരുന്ന പോലീസിന്റെ സ്പീഡ് ബോട്ടിലേക്ക് മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. ഫാത്തിമത്ത് ഇബ്‌റാഹീമിന് നിസ്സാര പരുക്കേറ്റതൊഴിച്ചാല്‍ ഇരുവരും പൂര്‍ണ സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോട്ട് പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ബോട്ടിന്റെ എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്‍ജിന്‍ തകരാറായിരിക്കാം കാരണമെന്നാണ് എന്നാണ് പ്രാഥമിക നിഗമനം.

Latest