Connect with us

Business

യു എ ഇ എക്‌സ്‌ചേഞ്ച് കല്യാണ്‍ ജുവലേഴ്‌സുമായി സഹകരിച്ച് മണി മജ്‌ലിസ് 2015 നു തുടക്കം കുറിച്ചു

Published

|

Last Updated

യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു കൂപ്പണ്‍ പ്രകാശനം ചെയ്യുന്നു

യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു കൂപ്പണ്‍ പ്രകാശനം ചെയ്യുന്നു

ദുബൈ: മുന്‍നിര റെമിറ്റന്‍ സ്ഥാപനങ്ങളിലൊന്നായ യു എ ഇ എക്‌സ്‌ചേഞ്ച് കല്യാണ്‍ ജുവലേഴ്‌സുമായി സഹകരിച്ച് മണി മജ്‌ലിസ് 2015 നു തുടക്കം കുറിച്ചു. കല്യാണ്‍ ജുവല്ലറി പോലുള്ള ഒരു സ്ഥാപനവുമായി ഇതാദ്യമായി സഹകരിക്കുന്ന യു എ ഇ എക്‌സ്‌ചേഞ്ച് തങ്ങളിലൂടെ ഇടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുകയും റമദാന്‍ കാലത്ത് 2,121 സ്വര്‍ണ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കുകയുമാണ് ചെയ്യുന്നത്. ഈ മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു പ്രോല്‍സാഹന പദ്ധതി നടപ്പാക്കുന്നത്. ജൂണ്‍ 15 -ന് ആരംഭിച്ച ഈ പദ്ധതി ജൂലൈ 29 ന് അവസാനിക്കും.
ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന മണി മജ്‌ലിസ് പദ്ധതി ഉപഭോക്താക്കള്‍ക്ക് ആറു കിലോഗ്രാമിലേറെ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരമാണു ലഭ്യമാക്കുന്നത്. യു എ ഇ യിലുള്ള ഏതെങ്കിലും യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ശാഖകളില്‍ നിന്ന് ഈ കാലയയളവില്‍ രണ്ടു തവണയെങ്കിലും പണമയക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ സമ്മാന കൂപ്പണുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. ഇവര്‍ക്ക് ഒരു ഗ്രാം, 10 ഗ്രാം, 100 ഗ്രാം, ഒരു കിലോഗ്രാം എന്നിങ്ങനെയുള്ള സ്വര്‍ണ സമ്മാനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. യു എ ഇ യിലുള്ള കല്യാണ്‍ ജുവലേഴ്‌സിന്റെ ഏതെങ്കിലും ശാഖകളില്‍ ഈ കൂപ്പണ്‍ നല്‍കി സ്വര്‍ണ സമ്മാനങ്ങള്‍ വാങ്ങാനാവും. ഇതിനു പുറമെ ഒരു ഗ്രാം സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണാഭരണങ്ങളില്‍ പണിക്കൂലിയുടെ കാര്യത്തില്‍ അധിക ഡിസ്‌കൗണ്ട്, ഡയമണ്ട് ആഭരണങ്ങളില്‍ സ്റ്റോര്‍ ഡിസ്‌കൗണ്ടിനു പുറമെ വിലക്കിഴിവ്, സ്വര്‍ണനാണയങ്ങളില്‍ പണിക്കൂലി ഒഴിവ് തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണുകളും ലഭിക്കും. ആഗസ്റ്റ് 23ന് നടത്തുന്ന ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും മണി മജ്‌ലിസിന്റെ വിജയികളെ പ്രഖ്യാപിക്കുക. ഉപഭോക്താക്കള്‍ക്ക് എന്നും ഏറ്റവും പ്രാമുഖ്യം നല്‍കുന്ന യു എ ഇ എക്‌സ്‌ചേഞ്ച് അവര്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് എന്നും ശ്രമിക്കുന്നതെന്ന് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യു എ ഇ യിലെ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ചൂണ്ടിക്കാട്ടി.

Latest