Connect with us

Kerala

ബിജു രമേശിന് ബാറുകള്‍ പൂട്ടിച്ചതിലുള്ള വൈരാഗ്യം: മന്ത്രി ബാബു

Published

|

Last Updated

തിരുവനന്തപുരം: തനിക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ സത്യത്തിന്റെ കണിക പോലുമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ബിജുവിന് തന്നോട് വ്യക്തി വൈരാഗ്യമാണ്. ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുക മാത്രമാണ് ബിജു ചെയ്യുന്നത്. താന്‍ ഒരിക്കലും ബാറുകാരെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തിട്ടില്ല. 10 കോടി രൂപ എവിടെവച്ച്, എപ്പോള്‍ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കണം. എന്തുകൊണ്ട് തന്റെ പേര് നേരത്തെ പറഞ്ഞില്ല എന്ന് ബിജു രമേശ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് താനാണ്. ബിജുവിന് 9 ഹോട്ടലുകള്‍ ഉണ്ട്. അത് സര്‍ക്കാര്‍ പൂട്ടിയത് മുതല്‍ ബിജുവിന് വൈരാഗ്യമുണ്ട്. കോഴ കൊടുത്തെന്ന് ബിജു പറഞ്ഞവരെല്ലാം ആരോപണങ്ങള്‍ നിഷേധിച്ചു. ഞാന്‍ വെള്ളം കുടക്കുമെന്നാണ് ബിജു പറയുന്നത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നാണ് തന്റെ നിലപാട്. ഒരു സിപിഎം നേതാവുമായി ബിജു രമേശ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള ചര്‍ച്ച നടത്തിയിരുന്നൂവെന്നും ബാബു ആരോപിച്ചു. ബിജുവിനെതിരെ നാളെത്തന്നെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest