Connect with us

Malappuram

ആട്ടീരിത്തോട് സംരക്ഷിക്കണമെന്ന് ആവശ്യം

Published

|

Last Updated

കോട്ടക്കല്‍: കാട് കേറി നശിക്കുന്ന ആട്ടീരിത്തോട് സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു. പറപ്പൂര്‍-ഒതുക്കുങ്ങല്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തോട് കാടുമൂടി നശിക്കുകയാണ്.
തോടിനിരുവശത്തേയും ഹെക്ടര്‍ കണക്കിന് കൃഷിക്കും, പരിസര പ്രദേശങ്ങളായ ആട്ടീരി, കുഴിപ്പുറം, കൊളത്തുപറമ്പ്, പുത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ ജലനിരപ്പുയര്‍ത്തുന്നതിനും പ്രധാന പങ്ക് വഹിക്കുന്നതാണ് തോട്. ഏഴ് മീറ്ററോളം ആഴം വരുന്ന തോടിന്റെ ഇരുകരകളും കാട് മൂടിയ നിലയിലാണിപ്പോള്‍. കരയിടിഞ്ഞ് തോടിന്റെ ആഴം കുറയുന്ന അവസ്ഥയുമുണ്ട്.
പറപ്പൂര്‍ പഞ്ചായത്തിലെ കൊടായ്ക്കല്‍ ചിറമുതല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പള്ളിപ്പുറം ചിറവരെ ഒരുകിലോമീറ്ററോളം വെളളം കെട്ടിനില്‍ക്കാറുണ്ട് ഈ തോട്ടില്‍. തോടിനിരുവശത്തുമായി കപ്പ, വാഴ, മറ്റ് പച്ചക്കറി ഇനങ്ങള്‍ തുടങ്ങിയ കൃഷികളും നടത്തിവരുന്നുണ്ട്. ഇതിന് പുറമെ നെല്‍കൃഷിയും പാടത്ത് സ്ഥിരമായി വിളയിച്ചെടുക്കുന്നുണ്ട്. കോടായ്ക്കല്‍ ചിറയാണ് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നത്. വേനലാകുന്നതോട് തോടിന്റെ പലഭാഗങ്ങളും വറ്റി വരണ്ടുണങ്ങും. കാടുകള്‍ തഴച്ചുവളരുന്നതിനാല്‍ തോട് തന്നെ നശിച്ചു കൊണ്ടിരിക്കുകയാണ്.
തോട് സംരക്ഷിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരാറുണ്ടെങ്കിലും പഞ്ചായത്ത് അധികൃതരാരും കാര്യമായി പരിഗണിക്കാറില്ല. കാലകാലങ്ങളില്‍ കാടുവെട്ടിയും കരയിടിച്ചില്‍ തടഞ്ഞും സംരക്ഷിച്ചാല്‍ ഏറെ ഉപകാരമായിരിക്കും. 20മീറ്ററിലധികം വീതിയുള്ള തോടിന്റെ ടൂറിസം സാധ്യതയും പരീക്ഷിക്കാവുന്നതാണെന്ന അഭിപ്രായവും നേരത്തെ ഉയര്‍ന്നു വന്നിരുന്നു.
ആട്ടീരി ഭാഗത്ത് ജില്ലാപഞ്ചായത്ത് ചെലവില്‍ ചിറനവീകരിക്കുന്നതും അരിക് കെട്ടുന്നതിനും തുകഅനുവദിച്ച് നടപടികള്‍ തുടങ്ങിയത് മാത്രമാണ് തെല്ലൊരാശ്വാസമായി കാണുന്നത്. ഇതോടൊപ്പം തോടിന്റെ സംരക്ഷണവുംകൂടി ഏറ്റെടുക്കണമെന്നാണ് ജനാവശ്യം.
വാര്‍ഷികാഘോഷവും യാത്രയയപ്പും
എടപ്പാള്‍: മാണിയൂര്‍ എ എം എല്‍ പി സ്‌കൂളിന്റെ 65-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും 21ന് വിവിധ പരിപാടികളോടെ ആഘോഷിക്കും ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ഇ ബാലകൃഷ്ണന്റെ ആധ്യക്ഷത്തില്‍ കെ ടി ജലീല്‍ എം എല്‍ എ നിര്‍വഹിക്കും. സുരേഷ് പൊല്‍പ്പാക്കര, എന്‍ കെ അബ്ദുര്‍ റശീദ്, ടി പി ആനന്ദന്‍, ആനന്ദന്‍ കറുത്തേടത്ത്,സി എ കാദര്‍, പി കെ ബക്കര്‍, യു അബ്ദുല്‍ഹമീദ്, സി ജമീല, അഷറഫ്, പി പി അബ്ദുല്‍സലാം, ബീന മഞ്ഞക്കാട്ട്, കെ കെ സൈതാബി, നാസര്‍ വി കെ പങ്കെടുക്കും തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും.

Latest