Connect with us

Malappuram

റോഡുകള്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അധികൃതര്‍ മടിക്കുന്നു

Published

|

Last Updated

മഞ്ചേരി: മഴക്കാലത്തിന് മുമ്പ് റോഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അഴുക്കുചാല്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ പലതുറ തകര്‍ന്ന് വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതുകൊണ്ടോ റോഡ് വെട്ടിമുറിച്ച് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുകൊണ്ടോ ആണ്. ഇവ സംഭവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതില്‍ പി ഡബ്ലിയു ഡി അനാസ്ഥ കാണിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നന്നാക്കല്‍ യജ്ഞവുമായി സഹകരിക്കുകയെന്ന പരസ്യവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. എന്‍ജിനീയര്‍മാരും കരാറുകാരും അവര്‍ നിര്‍മിക്കുന്ന റോഡിനും കെട്ടിടത്തിനും ഗ്യാരണ്ടി നല്‍കണം. മഞ്ചേരി നഗരത്തില്‍ മൂന്ന് ബസ് സ്റ്റാന്‍ഡുകളുണ്ടെങ്കിലും മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളിലേക്കുള്ള സര്‍ക്കാര്‍-സ്വകാര്യ ബസുകളെല്ലാം നിര്‍ത്തിയിടുന്നത് ടൗണില്‍ മലപ്പുറം റോഡിലാണ്.
പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. ദുരിതം നിറഞ്ഞ റോഡ് യാത്രകൊണ്ട് ജനത്തിന്റെ നടുവൊടിഞ്ഞുവെന്ന പരാതിയാണെന്നും റോഡില്‍ സീബ്രാലൈന്‍, നടപ്പാത എന്നിവയില്ലാത്തതും കോഴിക്കോട് റോഡിലും മറ്റും നടപ്പാതയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
നഗരസഭയുടെ അനാസ്ഥയാണ് മൂന്ന് ബസ് സ്റ്റാന്‍ഡുണ്ടായിട്ടും ഇപ്പോഴും ബസ് കാത്ത് നില്‍ക്കുന്നത് പെരുവഴിയില്‍ തന്നെ. ഇതിന് ശാശ്വത പരിഹാരമുണ്ടാക്കണം. ജനവികാരം മാനിച്ചാണോ നഗരസഭകളും പഞ്ചായത്തുകളും പ്രവൃത്തിക്കുന്നതെന്ന് ഭരണകക്ഷികളും ജനപ്രതിനിധികളും ആത്മപരിശോധന നടത്തണം. പൊതുമരാമത്ത് മന്ത്രിയും എം എല്‍ എയും നന്നാക്കുമെന്ന് ഉറപ്പ് പറഞ്ഞ പയ്യനാട് കുപ്പിക്കഴുത്ത് പോലുള്ള റോഡിന് ഇപ്പോഴും ശാപമോക്ഷമാകാതെ കിടക്കുകയാണ്.

Latest