Connect with us

Malappuram

ബി എച്ച് എസ് എസ് മാവണ്ടിയൂര്‍ ഇത്തവണ ലക്ഷ്യമിടുന്നത് നൂറില്‍ നൂറ്

Published

|

Last Updated

വളാഞ്ചേരി: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിക്കാന്‍ രാത്രികാല പഠന ക്യാമ്പ് സംഘടിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ബി എച്ച് എസ് എസ് മാവണ്ടിയൂര്‍.
കഴിഞ്ഞ വര്‍ഷം നേടിയ 95% വിജയം ഇത്തവണ നൂറ് കടത്താനാണ് അധ്യാപകരും വിദ്യാര്‍ഥികളും രാത്രികാല പഠന ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്. പഠന രംഗത്ത് പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രത്യേകം തിരഞ്ഞെടുത്താണ് ക്യാമ്പിന്റെ പ്രവര്‍ത്തനം. ഏഴ് കേന്ദ്രങ്ങളായി വ്യത്യസ്ത സ്ഥലങ്ങളില്‍ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പ് രാത്രി ഒന്‍പതിന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചത്.
വിദ്യാര്‍ഥികളുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി ക്യാമ്പിന് നേതൃത്വം നല്‍കുന്ന പ്രധാനധ്യാപിക ടി ആര്‍ ഇന്ദിര, പി എം മോഹന്‍, ടി മുരളി, കെ വി മിനി, പി അന്‍വര്‍, പി എം മുസ്തഫ, എ സി നാസര്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. പി ടി എ പ്രസിഡന്റ് പി ശരീഫ്, വൈസ് പ്രസിഡന്റ് പി ടി സുധാകരന്‍ എന്നിവര്‍ ക്യാമ്പിനായുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Latest