Connect with us

National

പ്രതിപക്ഷത്തിനെതിരായ പരാമര്‍ശത്തില്‍ വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളെ അപമാനിച്ച് നടത്തിയ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി ഖേദം പ്രകടിപ്പിക്കാതെ ബജറ്റവതരണം അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് സഭ ചേര്‍ന്നയുടനെ തുടങ്ങിയ പ്രതിപക്ഷ ബഹളം നായിഡു ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.
ഭരിക്കാന്‍ തങ്ങളുണ്ടെന്നും പ്രതിപക്ഷം പ്രതിപക്ഷത്തിരുന്നാല്‍ മതിയെന്നും കോണ്‍ഗ്രസ് സഭയില്‍ മിണ്ടാതിരുന്നാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

Latest