Connect with us

National

രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലുണ്ടെന്ന് ഐഎന്‍ടിയുസി നേതാവ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് അവധിയെടുത്ത് വിദേശത്ത് പോയെന്ന വാര്‍ത്തകള്‍ക്കിടെ അദ്ദേഹം ഉത്തരാഖണ്ഡിലുണ്ടെന്ന് ഐഎന്‍ടിയുസി നേതാവ്. ഉത്തരാഖണ്ഡില്‍ ഒരു റിസോര്‍ട്ടിലുള്ള രാഹുലിന്റെ ദൃശ്യങ്ങളാണ് ഐഎന്‍ടുയുസി ദേശീയ ഉപാധ്യക്ഷനായ ജഗദീഷ് കുമാര്‍ ശര്‍മ പുറത്തുവിട്ടത്. എന്നാല്‍ ചിത്രങ്ങള്‍ പഴയതാണെന്നും രാഹുല്‍ വിദേശത്ത് തന്നെയാണെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് ജഗദീഷ് ശര്‍മ രാഹുലിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍പോസ്റ്റ് ചെയ്തത്. രാഹുല്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്ന് ശര്‍മ ഒരു ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കുകയും ചെയ്തു. ബാങ്കോക്ക് വഴി ഗ്രീസിലേക്ക് രാഹുല്‍ പോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്.

Latest