Connect with us

Kerala

കൊക്കെയ്ന്‍ കേസ്: ഫ്രാങ്കോയെ കണ്ടെത്താനായില്ല

Published

|

Last Updated

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായകന്‍ ബ്ലെസിക്ക് കൊക്കെയ്ന്‍ കൈമാറിയ ഫ്രാങ്കോയെ കണ്ടെത്താനായില്ല. ഫ്രാങ്കോയ്ക്കായി ഗോവയിലെത്തിയ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയില്ല. ഇതോടെ അന്വേഷണ സംഘം ഗോവയില്‍ നിന്ന് മടങ്ങി. ഗോവയിലെ ഗാബാ ബീച്ചിലും അന്‍ജുനാ ബീച്ചിലും തിരച്ചില്‍ നടത്തിയെങ്കിലും ഫ്രാങ്കോയെ കണ്ടെത്താനായില്ല. ഗോവന്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നത് തിരിച്ചടിയായെന്നാണ് കരുതുന്നത്.
ഫ്രാങ്കോ കൊക്കെയ്ന്‍ നല്‍കിയ മോഡലുകളേയും കൂട്ടിയാണ് അന്വേഷണ സംഘം ഗോവയിലേക്ക് പോയത്. സംഘം നാളെ കൊച്ചിയില്‍ തിരിച്ചെത്തും.

Latest