Connect with us

National

വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്

Published

|

Last Updated

ന്യെൂഡല്‍ഹി: വിദേശത്ത് കള്ളപ്പണമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസ്റ്റും ഇന്ത്യന്‍ എക്‌സ്പ്രസും ഫ്രാന്‍സിലെ ലീ മോണ്ടയും സഹകരിച്ചാണ് പേരുകള്‍ പുറത്തുവിട്ടത്. എച്ച്എസ്ബിസിയുടെ ജനീവാ ബ്രാഞ്ചില്‍ നിക്ഷേപമുള്ള അംബാനി സഹോദരന്മാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ 1195 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. 25000 കോടിയിലേറെ രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് പുറത്തുവന്നത്.

അനില്‍ അംബാനിക്കും മുകേഷ് അംബാനിക്കും ഏകദേശം 165 കോടി രൂപ വീതമാണ് നിക്ഷേപമുള്ളത്. ജെറ്റ് എയര്‍വെയ്‌സിന്റെ നരേഷ് ഗോയലിന് 116 കോടി രൂപയാണ് നിക്ഷേപമുള്ളത്. ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിതാ താക്കറെ, മുന്‍കേന്ദ്രമന്ത്രി പ്രണീത് കൗര്‍, കോണ്‍ഗ്രസ് നേതാവ് അനു ടണ്ഡന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. മലയാളിയായി കണ്ണൂര്‍ സ്വദേശി ആനി മെല്‍വെര്‍ഡും പട്ടികയിലുണ്ട്.
സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള 628 പേരുടെ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ 2011ല്‍ നല്‍കിയവരുടെ വിവിരങ്ങളാണ് കേന്ദ്രം സമര്‍പ്പിച്ചത്. കേന്ദ്രം കോടതിയില്‍ സര്‍പ്പിച്ച പട്ടികയിലുള്ളവരും ഇപ്പോള്‍ പുറത്തുവിട്ട പട്ടികയിലുണ്ട്.

Latest