Connect with us

Kerala

ദിലീപിന്റെ തിയേറ്റര്‍ സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് അന്വേഷിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: നടന്‍ ദിലീപിന്റെ മള്‍ട്ട്പ്ലക്‌സ് തിയേറ്റര്‍ സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കാനാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചാലക്കുടിപ്പുഴയോരത്ത് 92 സെന്റ് ഭൂമിയിലാണ് ദിലീപ് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പണിതിരിക്കുന്നത്.

മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന ഭൂമി കൊച്ചി രാജകുടുംബത്തിന് അനുഭവിക്കാന്‍ നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ: കെ പി സന്തോഷ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. 1964ല്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാറിന്റേതാണെന്നും രാജകുടുംബത്തിനല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു.

Latest