Connect with us

National

ലൗ ജിഹാദില്‍ വിദ്വേഷ പരാമര്‍ശവുമായി സാധ്വി പ്രാച്ചി

Published

|

Last Updated

ബദായൂന്‍: ലൗ ജിഹാദ് വിഷയത്തില്‍ പുതിയ വിവാദവുമായി വി എച്ച് പി നേതാവ് സാധ്വി പ്രാച്ചി. ഹിന്ദു സ്ത്രീകള്‍ക്ക് കുറഞ്ഞത് നാല് മക്കളെങ്കിലും വേണമെന്ന് അവര്‍ പറഞ്ഞു.
അവര്‍ തങ്ങളുടെ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ കെണിയില്‍ പെടുത്തുന്നു. ഇക്കൂട്ടര്‍ 35-40 മക്കള്‍ക്കെങ്കിലും ജന്മം നല്‍കിയവരാണ്. ഇവരാണ് ലൗ ജിഹാദ് വ്യാപകമാക്കുന്നത്. ഹിന്ദുസ്ഥാനെ ദാറുല്‍ ഇസ്‌ലാം ആക്കാനാണ് ശ്രമം. ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഭൂകമ്പമുണ്ടായ പ്രതീതിയായിരുന്നു. നാല് മക്കള്‍ വേണമെന്ന വിഷയത്തില്‍ വിവാദമുണ്ടാക്കിയെന്ന് മാധ്യമങ്ങള്‍ എഴുതി. നാല് എന്നല്ലാതെ 40 വേണമെന്ന് ഉപദേശിച്ചിട്ടില്ല. രാഷ്ട്രത്തിന് ആവശ്യമാകയാല്‍ ഇത് പ്രധാനപ്പെട്ടതാണ്. വി എച്ച് പി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകായിരുന്നു പ്രാച്ചി.
പ്രാച്ചി പങ്കെടുത്ത വിരാട് ഹിന്ദു സമ്മേളനത്തില്‍ നാല് മക്കളില്‍ കൂടുതലുള്ള 20 പേരെ അഭിനന്ദിച്ചു. കുടുംബാസൂത്രണം ഹിന്ദുക്കളില്‍ മാത്രം ബാധമാക്കുന്നത് എന്തുകൊണ്ടാണ്? 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു. യു പി നഗരവികസന മന്ത്രി അഅ്‌സം ഖാന്‍, ജമാ മസ്ജിദ് ഇമാം ബുഖാരി, പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശ്ര്‍റഫ്, യൂസുഫ് റാസ ഗീലാനി തുടങ്ങി എല്ലാവരെയും ഘര്‍ വാപസി നടത്തണം. പ്രണയത്തിന് എതില്ലെങ്കിലും ലൗ ജിഹാദിന് എതിരാണ്. ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ പെടുത്താനുള്ള ശ്രമമാണ് ഇതെന്നും പ്രാച്ചി പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ പുര്‍കാസിയില്‍ നിന്ന് 2012ല്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു അവര്‍. 2013ല്‍ മുസാഫര്‍നഗറില്‍ കലാപമുണ്ടാക്കാന്‍ കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് അസ്റ്റിലായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്.
സര്‍ക്കാറിന്റെ വികസന, സാമ്പത്തിക പരഷ്‌കാരണങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നതിനല്‍ വിവാദ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പട്ട പശ്ചാത്തലത്തിലാണ് പ്രാച്ചിയുടെ വിവാദ പ്രസംഗം. അതേസമയം, പ്രാച്ചിയുടെ വിവാദ പരാമര്‍ശത്തില്‍ ബി ജെ പി അകലം പാലിച്ചു. അത്തരം നിലപാടുകളില്‍ പാര്‍ട്ടിക്ക് താത്പര്യമില്ലെന്നും അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബജ്പയ് പറഞ്ഞു.

Latest