Ongoing News
ദ്യോകോവിച്ച് -മുറെ ഫൈനല്‍
മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചും ബ്രിട്ടന്റെ ആന്‍ഡി മുറെയും ഏറ്റുമുട്ടും. ഇന്നലെ നടന്ന മത്സരത്തില്‍ സ്റ്റാന്‍ വാവ്റിങ്കയെ തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിനിറങ്ങുന്നത്. സ്കോര്‍: 7-6, 3-6, 6-4, 4-6, 6-0. ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തിയാണ് മുറെ ഫൈനലില്‍ കടന്നത്. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്- മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫെനലില്‍ കടന്നു. സെമി ഫൈനലില്‍ സു വെയ് ഷെയ് – പാബ്ലോ ക്യാവാസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്തോ- സ്വിസ് ജോഡി ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 7-5, 6-4. പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടത്തിനായാണ് പെയ്സ് ഫൈനലിലിനിറങ്ങുന്നത്. അതേസമയം സാനിയ മിര്‍സ- ബ്രൂണോ സോറസ് സഖ്യം സെമിയില്‍ തോറ്റ് പുറത്തായി. ക്രിസ്റ്റീന മഡനോവിക്- ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തോടാണ് ഇവര്‍ തോറ്റത്. സ്കോര്‍ 3-6, 6-2, 10-8.