Connect with us

Kerala

കോടതി വിധി അംഗീകരിക്കുന്നു; കട്ടിട്ടല്ല ജയിലില്‍ പോകുന്നത്: ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ സുപ്രീംകോടതി വിധിച്ച നാലാഴ്ചത്തെ തടവു ശിക്ഷ അംഗീകരിക്കുന്നെന്ന് എം വി ജയരാജന്‍. ജയിലില്‍ പോകാന്‍ തയ്യാറാണ്. കട്ടിട്ടോ പിടിച്ചു പറിച്ചിട്ടോ അല്ല പോകുന്നത്. ജനാധിപത്യാവകാശത്തിന് വേണ്ടി പോരാടിയാണ് ജയിലില്‍ പോകുന്നത്. കോടതിയലക്ഷ്യം ചെയ്തതായി തോന്നിയിട്ടില്ല. അതുകൊണ്ടാണ് മാപ്പ് പറയാത്തത്. പാതയോരത്തെ പൊതുയോഗങ്ങള്‍ വിലക്കിയ വിധി ന്യാത്തെയാണ് വിമര്‍ശിച്ചത്. അതില്‍ ഏതെങ്കിലും വാക്കിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പൊറുക്കാവുന്നതേയുള്ളൂ. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.