Connect with us

Kerala

മാണി അഴിമതി നടത്തിയെന്ന് കരുതുന്നില്ല: സുകുമാരന്‍ നായര്‍

Published

|

Last Updated

കൊല്ലം: ധനമന്ത്രി കെ എം മാണി അഴിമതി നടത്തിയെന്ന് എന്‍എസ്എസ് കരുതുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവരാത്തതിനാല്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല. മാണി എന്‍സ്എസിന്റെ നല്ല ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ ബാലകൃഷ്ണ പിള്ളയുടെ രാജിയില്‍ എന്‍എസ്എസ് അഭിപ്രായപ്രകടനം നടത്തുന്നില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്നാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Latest