Connect with us

National

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ കെ വേണുഗോപാലിന് പത്മവിഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അഭിഭാഷകനായ കെ കെ വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. കെ കെ വേണുഗോപാലിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും, ഡോ. കെ പി ഹരിദാസന്‍, നാരായണ പുരുഷോത്തമ മല്ലയ്യ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി, വിദേശ വ്യവസായി കരീം അല്‍ ഹുസൈനി ആഗാഖാന്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരെ പത്മവിഭൂഷണ്‍ പുരസ്‌കാരവും, 20 പേരെ പത്മഭൂഷണ്‍ പുരസ്‌കാരവും, 75 പേരെ പത്മശ്രീ പുരസ്‌കാരവും നല്‍കിയാണ് രാജ്യം ആദരിച്ചത്. പത്മഭൂഷണ്‍ പട്ടികയില്‍ ബില്‍ഗേറ്റ്‌സും, ഭാര്യ മെലിന്‍ഡയും ഉള്‍പ്പെടെ നാല് വിദേശികളും ഒരു പ്രവാസി എന്‍ജിനീയറും ഉള്‍പ്പെട്ടിട്ടുണ്ട്. പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചവരില്‍ രണ്ട് ബ്രിട്ടന്‍, ഒരു ചൈന, രണ്ട് ഫ്രാന്‍സ്, നാല് അമേരിക്ക, ഒരു പോര്‍ച്ചുഗല്‍ ഒരു ജപ്പാന്‍, ഒരു ജര്‍മനി പൗരന്മാരും ഉള്‍പ്പെടും. അതേസമയം ഇന്ത്യയില്‍ ഡല്‍ഹിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്മ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയത്. 24 പേര്‍, മഹാരാഷ്ട്രയില്‍ നിന്ന ഒമ്പത് പേരും, കര്‍ണാടകയില്‍ നിന്ന് ഏഴ് പേരും, തമിഴ്‌നാട്ടില്‍ നിന്ന് ആറ് പേരും, ഗുജറാത്തില്‍ നിന്ന് അഞ്ച് പേരും പുരസ്‌കാരത്തിനര്‍ഹരായിട്ടുണ്ട്.

പത്മ വിഭൂഷണ്‍ ജേതാക്കള്‍
എല്‍ കെ അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ചലച്ചിത്ര താരങ്ങളായ മുഹമ്മദ് യൂസുഫ് ഖാന്‍ (ദീലിപ് കുമാര്‍), അമിതാഭ് ബച്ചന്‍, ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡേ, ജഗദ്ഗുരു രാമചന്ദ്രാചാര്യ സ്വാമി രംഭാദ്രാചാര്യ, മാളൂര്‍ രാമസ്വാമി ശ്രീനിവാസന്‍, കെ കെ വേണുഗോപാല്‍, കരീം അല്‍ ഹുസൈനി ആഗാഖാന്‍.

പത്മ ഭൂഷണ്‍ ജേതാക്കള്‍
ഡോക്ടര്‍മാരായ വിജയ ഭട്കര്‍, സ്വപ്‌നദാസ് ഗുപ്ത, സ്വാമി സത്യാമൃതാനന്ദഗിരി, എന്‍ ഗോപാലസ്വാമി, ഡോ. സുഭാഷ് സി കശ്യാപ്, ഡോ. പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ്, ഡോ. അംബരീഷ് മിതാല്‍, സുധാരഘുനാഥന്‍, ഹരാഷ് സാല്‍വേ, ഡോ. അശോക് സേത്, രജത് ശര്‍മ, സത്പാല്‍, ശിവകുമാര സ്വാമി, ഡോ. കരഗ് സിംഗ് വല്‍ദിയ, പ്രൊഫ. മഞ്ജുള്‍ ഭാര്‍ഗവ, ഡേവിഡ് ഫ്രൗലി, ബില്‍ഗേറ്റ്‌സ്, മെലിന്‍ഡഗേറ്റ്‌സ്, സൈച്ചുറോ മിസോമി.

പത്മശ്രീ ജേതാക്കള്‍
ഡോ. മഞ്ജുള അനഗാനി, എസ് അരുണ, കന്യാകുമാരി അവസരാള, ഡോ. ബെറ്റിന ശാരദ ബൂമര്‍, നരേഷ് ബേദി, അശോക് ഭഗത്, സഞ്ജയ് ലീല ബന്‍സാലി, ഡോ. ലക്ഷ്മി നന്ദന ബോറ, ഡോ. ജ്ഞാന്‍ ചതുര്‍വേദി, ഡോ. യോഗേഷ് കുമാര്‍ ചൗള, ജയകുമാരി ചിക്കാല, വിവേക് ഡെബ്‌റോയ്, ഡോ. സാരംഗ്ബാം ബിമോല കുമാരി ദേവി, ഡോ. അശോക് ഗുലാത്തി, ഡോ. രണ്‍ദീപ് ഗുലേറിയ, ഡോ. കെ പി ഹരിദാസ്, രാഹുല്‍ ജെയിന്‍, രവീന്ദ്ര ജെയിന്‍, സുനില്‍ജോഗി, പ്രസൂണ്‍ ജോഷി, ഡോ. പ്രഫുല്ല ഖര്‍, സബ് അന്‍ജും, ഉഷാകിരണ്‍ ഖാന്‍, ഡോ. രാജേഷ് ക്വട്ടേച്ച, പ്രൊഫ. അല്‍ക കൃപലാനി, ഡോ. ഹര്‍ഷകുമാര്‍, നാരായണ്‍ പുരുഷോത്തമ മല്ലയ്യ, ലംബര്‍ട്ട് മസ്‌കരാനസ്, ഡോ. ജനക് പാല്‍ത്തമക് ഗില്ലിഗന്‍, വീരേന്ദ്രരാജ് മേത്ത, നൈല്‍ ഹെര്‍ബെര്‍ട്ട്, ഷിവാംഗ് നോര്‍ഫല്‍, ടി വി മോഹന്‍ദാസ് പൈ, ഡോ. തേജസ് പട്ടേല്‍, ജാദവ് മോലായ് പിയാംഗ്, ബിമല പൊദ്ദാര്‍, ഡോ. എന്‍ പ്രഭാകര്‍, ഡോ. പ്രഹഌദ, ഡോ. നരേന്ദ്ര പ്രസാദ്, റാംബഹദൂര്‍ ഭായ്, മിതാലി രാജ്, പി വി രാജരാമന്‍, പ്രൊഫ. രജപുത്, കോട്ട ശ്രീനിവാസ റാവു, പ്രൊഫ. ബിമല്‍റോയ്, ശേഖര്‍ സെന്‍, മനുശര്‍മ, പ്രൊഫ. യോഗരാജ് ശര്‍മ, വസന്ത് ശാസ്ത്രി, എസ് കെ ശിവകുമാര്‍, പി വി സിന്ദു, സര്‍ദാര്‍ സിംഗ്, അരുണിമ സിന്‍ഹ, മഹേഷ് രാജ് സോണി, ഡോ. നിഖില്‍ ടാന്‍ഡന്‍, എച്ച് ടി റിന്‍ഫോച്ചെ, ഡോ. ഹര്‍ഗോവിന്ദ് ലക്ഷ്മി ശങ്കര്‍ ത്രിവേദി, ഹോങ്ബുഷെങ്, പ്രൊഫ. ജാക്വസ് ബ്ലാമോണ്ട്, സയ്യിദ് മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ (മരണാനന്തരം), ജീന്‍ ക്ലൗഡ് കാരിയര്‍, നന്ദരാജ് ചെട്ടി, ജോര്‍ജ് എല്‍ ഹാര്‍ട്ട്, ജഗദ്ഗുരു സൂര്യാനന്ദ മഹാരാജ, മീത്ത ലാല്‍ മേത്ത, തൃപ്തി മുഖര്‍ജി, ഡോ. ദത്തത്രേയുഡു നോറി, ഡോ. രഘുരാമ, ഡോ. സുമിത്ര റാവത്ത്, പ്രൊഫ. അനാട്ട ഷെമിച്ചന്‍(മരണാനന്ദരം), പ്രാണ്‍കുമാര്‍ ശര്‍മ, ആര്‍ വാസുദേവന്‍(മരണാനന്ദരം).
യോഗാചാര്യന്മാരും മനുഷ്യ ദൈവങ്ങളുമായ ബാബ രാംദേവ്, ശ്രീശ്രീ രവിശങ്കര്‍, മാതാ അമൃതാന്ദമയി എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇവരാരും ഇടം പിടിച്ചിരുന്നില്ല. തമിഴ് നടന്‍ രജനീകാന്തും പരിഗണിക്കപ്പെടാത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

Latest