Kerala
ശുംഭന്‍ പരാമര്‍ശം: ജയരാജന് കോടതി വിമര്‍ശം
ന്യൂഡല്‍ഹി: പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്ന് വിശേഷിപ്പിച്ച സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജയരാജന്റെ പരാമര്‍ശം ജുഡീഷ്യറിയെ അപമാനിക്കുന്നതാണ്. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഹൈക്കോടതി വിധിക്കെതിരെ നീങ്ങാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതാണ് ജയരാജന്റെ വാക്കുകളെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.







