Connect with us

Thrissur

എളന്തിരുത്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

പുത്തൂര്‍: ഗ്രാമപഞ്ചായത്തിലെ എളന്തിരുത്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം എം പി വിന്‍സന്റ് എം എല്‍ എ നിര്‍വഹിച്ചു. എളന്തിരുത്തി പല്ലൂതേവര്‍ ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ടി കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നന്ദന്‍ കുന്നത്ത്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണി ചിറയത്ത്, ലിഫ്റ്റ് ഇറിഗേഷന്‍ കണ്‍വീനര്‍ ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സേതുമാധവന്‍ സ്വാഗതവും ലിഫ്റ്റ് ഇറിഗേഷന്‍ മെംബര്‍ ടി കെ സതീശന്‍ നന്ദിയും പറഞ്ഞു. ഇറിഗേഷന്‍ പദ്ധതിക്കായി സംഭാവന നല്‍കിയ പ്രഫ. പി സി തോമസ്, സ്ഥലം വിട്ടുനല്‍കിയ തെക്കെത്തറ രവീന്ദ്രന്‍ എന്നിവരെ എം എല്‍ എ ചടങ്ങില്‍ ആദരിച്ചു. മുപ്പത്തിയഞ്ച് കുടുംബങ്ങള്‍ക്ക് ഗുണഫലം ലഭിക്കുന്ന പദ്ധതിയാണിത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2013- 14 സാമ്പത്തിക വര്‍ഷത്തില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയും പ്രഫ. പി സി തോമസ് സംഭാവന നല്‍കിയ തുകയും ഉപയോഗിച്ചാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചത്. 2014- 15 സാമ്പത്തിക വര്‍ഷത്തെ പഞ്ചായത്ത് വിഹിതമായി രണ്ടര ലക്ഷം രൂപയും പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.

Latest