Oddnews
മസ്തിഷ്ക ശാസ്ത്രക്രിയക്കിടെ ഡോക്ടറോട് രോഗിയുടെ കുശലാന്വേഷണം
വാര്‍സോ: മസ്തിഷ്ക ശാസ്ത്രക്രിയക്കിടെ ഡോക്ടറോട് രോഗി കുശലാന്വേഷണം നടത്തിയത് കൗതുകമായി. പോളണ്ടിലാണ് സംഭവം. ഇജീ ജസീക്ക എന്ന 19 കാരിയാണ് ശാസ്ത്രക്രിയക്കിടെ ഉണര്‍ന്ന് ശാസ്ത്രക്രിയയുടെ പുരോഗതി സംബന്ധിച്ച് ഡോക്ടറോട് തിരക്കിയത്.
മസ്തിഷ്ക്കത്തിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശാസ്ത്രക്രിയ. എന്നാല്‍ താന്‍ ഉണര്‍ന്ന കാര്യമൊന്നും ജസീക്ക അറിഞ്ഞിരുന്നില്ല. ബോധം കെടുത്താനുള്ള മരുന്ന് ശരിയായ വിധത്തില്‍ നല്‍കാത്തതാവാം രോഗി ഉണരുവാനിടയാക്കിയത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
---- facebook comment plugin here -----