Connect with us

Wayanad

മാനന്തവാടിയില്‍ കാര്‍ഷിക മേള തുടങ്ങി

Published

|

Last Updated

മാനന്തവാടി: വയനാടിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും, ഊര്‍ജവും നല്‍കി പ്രകൃതിയിലേക്ക് മടങ്ങു ജൈവകൃഷിയിലൂടെ എന്ന സന്ദേശവുമായി അഗ്രിഫെസ്റ്റിന് തുടക്കമായി. മേളക്ക് തുടക്കം കുറിച്ച് പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പതാക ഉയര്‍ത്തി. കൃഷി മന്ത്രി പി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ജി ബിജു, പി കെ അനില്‍ കുമാര്‍, വത്സാ ചാക്കോ, എ.എസ്. വിജയ, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വിജയന്‍, സബ്ബ് കലക്ടര്‍ ശീറാം സാമ്പശിവറാവു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
മാറ്റേക്കിയ മൂരിഹബ്ബ ഏറെ ശ്രദ്ധേയമായി.കെട്ടും, കുഴലും കാഴ്ചകാര്‍ക്ക് ഇമ്പമേകിയപ്പോള്‍ കാണികളുടെ ശ്വാസ നിശ്വാസങ്ങള്‍ നിലപ്പിച്ചായിരുന്നു മൂരിക്കുട്ടന്‍മാരുടെ പ്രകടനം. കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ബൈരകുപ്പ ഗ്രാമത്തില്‍ നിന്നെത്തിയ 20 ഓളം മൂരിക്കുട്ട•ാരാണ് ഘോഷയാത്രയിലും തുടര്‍ന്നുള്ള മൂരിഹബ്ബ ആഘോഷത്തിലും പങ്കെടുത്തത്.
കര്‍ണ്ണാടകത്തില്‍ വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ആഘോഷത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച മൂരികളെ പൂക്കള്‍കൊണ്ട് അലങ്കരിച്ച് ചെണ്ട, കുഴല്‍, ജിലിക്ക, എന്നി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അണിനിരത്തി ഓട്ട മത്സരം സംഘടിപ്പിക്കുകയാണ് പതിവ്.
കര്‍ണ്ണാടക ഗോത്രവര്‍ഗക്കാരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണിത്.കേരളത്തില്‍ ആദ്യമായാണ് ഇതരത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ കാര്‍ഷിക മേളയില്‍ എത്തിയവര്‍ക്ക് ഹബ്ബ വേറിട്ട അനുഭവമായി.

Latest