Connect with us

Kasargod

താജുല്‍ ഉലമ സ്മാരക സൗധം ഉദ്ഘാടനവും ഹുബ്ബുറസൂല്‍ സമ്മേളനവും നാളെ

Published

|

Last Updated

കുമ്പള: എസ് വൈ എസ്, എസ് എസ് എഫ് ഉളുവാര്‍ യൂണിറ്റ് സംയുക്താഭിമുഖ്യത്തില്‍ ഉളുവാര്‍ ബായികട്ടയില്‍ നിര്‍മിച്ച താജുല്‍ ഉലമ സ്മാരക സുന്നി സെന്റര്‍ ഉദ്ഘാടനവും ഹുബ്ബുറസൂല്‍ സമ്മേളനും നാളെ നടക്കും.
ഉച്ചക്ക് 2.30ന് ഉളുവാര്‍ മഖാം, കുമ്പോല്‍ ഫസല്‍ പൂക്കോയ മഖാം, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തുകളോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. മൂന്നുമണിക്ക് ചെയര്‍മാന്‍ എ ബി അബ്ദുല്ല പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനും ഹുബ്ബുറസൂല്‍ പ്രഭാഷണത്തിനും സയ്യിദ് കുമ്പോല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം പൂകുഞ്ഞി തങ്ങള്‍, പോരോട് അബ്ദുറഹ്മാന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നേതൃത്വം നല്‍കും.
സുലൈമാന്‍ കരിവെള്ളുര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുരേഷ്‌കുമാര്‍ ഷെട്ടി, അഡ്വ. സി എച്ച് കുഞ്ഞമ്പു, മഞ്ചുനാഥ ആള്‍വ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, സി എന്‍ ജാഫര്‍, എ കെ എം അശ്‌റഫ്, യൂസുഫ് ഉളുവാര്‍, സി എ സുബൈര്‍, എ കെ ആരിഫ്, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകിട്ട് 7ന് നടക്കുന്ന ബുര്‍ദ മൗലീദ് മജ്‌ലിസിന് മുഹിമ്മാത്ത് ബുര്‍ദാ സംഘം നേതൃത്വം നല്‍കും.
ഓണക്കാട് അബ്ദുറഹ്മാന്‍ സഅദി ഉത്‌ബേധനം നടത്തും. സമാപന പ്രാര്‍ഥനക്ക് പി എസ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി നേതൃത്വം നല്‍കും.

---- facebook comment plugin here -----

Latest